മലബാർ ഗോൾഡ് കൊച്ചി ആർട്ടിസ്ട്രി സ്റ്റോർ ഉദ്ഘാടനം ആറിന്

Thursday 03 April 2025 12:33 AM IST

കൊച്ചി : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കൊച്ചി എം ജി റോഡ് ആർട്ടിസ്ട്രി സ്‌റ്റോറിന്റെ ഉദ്ഘാടനം ഏപ്രിൽ ആറിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ എന്നിവർ പങ്കെടുക്കും. വധുവിന് ആഭരണങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം സജ്ജീകരിച്ച വെഡിംഗ് അറീനയും ആഭരണങ്ങൾ കസ്റ്റമൈസേഷൻ നടത്താനായി ബിസ്‌പോക് സ്യൂട്ടും മറ്റ് ഷോറൂമുകളിലെ ആഭരണങ്ങൾ വെർച്വലായി കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള സൗകര്യമൊരുക്കുന്ന എൻഡ്‌ലെസ് ഐൽ സംവിധാനവും, മികച്ച വ്യക്തിഗത സേവനങ്ങൾ നൽകാനായി തയ്യാറാക്കിയ പ്രിവിലേജ്ഡ് ലോഞ്ചും ഇവിടെയുണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയമണ്ടിന്റെ വിലയിൽ 25 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. സ്വർണം, ജെംസ്‌റ്റോൺ, അൺകട്ട് ജുവലറി എന്നിവയുടെ പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവും ലഭിക്കും. ഈ ഓഫറുകൾ ഏപ്രിൽ 15 വരെ പ്രാബല്യത്തിലുണ്ടാകും.