മാരുതി കാറുകളുടെ വില കൂടുന്നു
Thursday 03 April 2025 12:34 AM IST
കൊച്ചി: ഏപ്രിൽ എട്ടു മുതൽ മാരുതി സുസുക്കി കാറുകളുടെ വില വീണ്ടും കൂടും. പ്രധാനപ്പെട്ട ഏഴ് മോഡലുകളുടെ വിലയിൽ 2,500 രൂപ മുതൽ 62,000 രൂപ വരെയാണ് കൂടുന്നത്. ഗ്രാൻഡ് വിറ്റാരയുടെ വിലയിൽ 62,000 രൂപയുടെ വർദ്ധനയുണ്ടാകും. ഉത്പാദന ചെലവിലെ വർദ്ധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് വില വർദ്ധിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.