ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം പകരച്ചുങ്കം,​ പ്രഖ്യാപനവുമായി ട്രംപ്

Thursday 03 April 2025 12:38 AM IST

കൊച്ചി: പ്രതീക്ഷിച്ചതിന് വിപരീതമായി ഇന്ത്യയ്‌ക്ക് ഇളവുകളോടെ പകരച്ചുങ്കം ഏർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം മാത്രം തീരുവയായിരിക്കും മുന്നറിയിപ്പ് എന്ന രീതിയിൽ ഇന്ന് മുതൽ ഈടാക്കുക.

നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ തീരുവ വർദ്ധന ഭീഷണി നേരിടാൻ ഇന്ത്യ പുതുതന്ത്രങ്ങൾ മെനയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കേ, കയറ്റുമതി സംഘടനകളും മറ്റു ബാധിത വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തി. ട്രംപിന്റെ അധിക ചുങ്കം ആഭ്യന്തര വ്യവസായ മേഖലയെ ബാധിക്കാത്ത വിധം നയങ്ങളിൽ മാറ്റം വരുത്താനും പുതിയ വിപണികൾ കണ്ടെത്താനുമാണ് വാണിജ്യ മന്ത്രാലയം ആലോചിക്കുന്നത്.

അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായി ഉയർത്താൻ ലക്ഷ്യമിട്ട് ഫെബ്രുവരി രണ്ടാം വാരം ആരംഭിച്ച ചർച്ചകൾ ഊർജിതമായി മുന്നോട്ടുപാേകുന്നതിനാൽ, ട്രംപിന്റെ നടപടികൾ ഇന്ത്യയെ പ്രതികൂലമായി ബാധിക്കാൻ ഇടയില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

വൈ​ദ്യു​തി​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​തീ​രു​വ​ ​കു​റ​യ്ക്കാ​ൻ​ ​ഇ​ന്ത്യ

കൊ​ച്ചി​:​ ​അ​മേ​രി​ക്ക​യു​മാ​യി​ ​വ്യാ​പാ​ര​ ​ക​രാ​ർ​ ​യ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​നാ​യി​ ​വൈ​ദ്യു​തി​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​തീ​രു​വ​ ​കു​റ​യ്ക്കാ​ൻ​ ​ഇ​ന്ത്യ​ ​ഒ​രു​ങ്ങു​ന്നു.​ ​രാ​ജ്യ​ത്തെ​ ​വ​ൻ​കി​ട​ ​വാ​ഹ​ന​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളു​ടെ​ ​സ​മ്മ​ർ​ദ്ദം​ ​മ​റി​ക​ട​ന്നാ​ണ് ​പു​തി​യ​ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ത്.​ ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​വി​ശ്വ​സ്ഥ​നും​ ​സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്ക​ ​വ​കു​പ്പ് ​ത​ല​വ​നു​മാ​യ​ ​ഇ​ലോ​ൺ​ ​മ​സ്‌​കി​ന്റെ​ ​ടെ​സ്‌​ല​യ്ക്ക് ​അ​നു​കൂ​ല​മാ​കു​ന്ന​തും​ ​ടാ​റ്റ​ ​മോ​ട്ടോ​ർ​സ്,​ ​മ​ഹീ​ന്ദ്ര​ ​ആ​ൻ​ഡ് ​മ​ഹീ​ന്ദ്ര​ ​തു​ട​ങ്ങി​യ​ ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​ക​ൾ​ക്ക് ​തി​രി​ച്ച​ടി​ ​സൃ​ഷ്‌​ടി​ക്കു​ന്ന​തു​മാ​ണ് ​ഈ​ ​നീ​ക്കം. തീ​രു​വ​ ​കു​റ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​നാ​ല് ​വ​ർ​ഷ​ത്തേ​ക്ക് ​മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ഇ​ന്ത്യ​ൻ​ ​ക​മ്പ​നി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.​ ​നി​ല​വി​ൽ​ ​വൈ​ദ്യു​തി​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​നൂ​റ് ​ശ​ത​മാ​നം​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​യാ​ണ് ​ഇ​ന്ത്യ​ ​ഈ​ടാ​ക്കു​ന്ന​ത്.

വിപണികളിൽ ആശ്വാസം

ട്രംപിന്റെ പകരച്ചുങ്കം ഇന്ത്യൻ സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിമിതമാകുമെന്ന വിലയിരുത്തലിൽ ഇന്നലെ ഇന്ത്യൻ വിപണികൾ ശക്തമായി തിരിച്ചുകയറി. സെൻസെക്സ് 592.93 പോയിന്റ് ഉയർന്ന് 76,617.44ൽ അവസാനിച്ചു. നിഫ്‌റ്റി 166.65 പോയിന്റ് നേട്ടവുമായി 23,332.35ൽ എത്തി. ആഗോളതലത്തിൽ ഓഹരി വിപണികൾ പലതും കനത്ത തിരിച്ചടി നേരിട്ടപ്പോഴാണ് ഇന്ത്യൻ സൂചികകൾ ശക്തമായി തിരിച്ചുകയറിയത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായിരുന്നെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കാര്യമായ ഇടിവുണ്ടായില്ല. ഇന്നലെ ഡോളറിനെതിരെ രൂപ രണ്ട് പൈസ നഷ്‌ടവുമായി 85.49ൽ അവസാനിച്ചു. സ്വർണത്തിന്റെ വിലയിലും ഇന്നലെ മാറ്റമുണ്ടായില്ല.

50,000 കോടി ഡോളർ:

2030ൽ ഇന്ത്യയും അമേരിക്കയും

ലക്ഷ്യമിടുന്ന വ്യാപാരം