ശിവഗിരിയിൽ അവധിക്കാല പഠനക്യാമ്പ്

Thursday 03 April 2025 12:48 AM IST

ശിവഗിരി: വിദ്യാദേവതയുടേയും മഹാഗുരുവിന്റേയും സന്നിധിയിൽ ഒരാഴ്ചക്കാലം താമസിച്ച് അറിവ് നേടാൻ കുട്ടികൾക്ക് ശിവഗിരിയിൽ അവസരം. കുട്ടികളുടെ അവധിക്കാല പഠനക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 7 മുതൽ 13 വരെയാണ് ക്യാമ്പ്. അടുത്ത അദ്ധ്യയനവർഷം 8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും ഗുരുദേവദർശനം,ആനുകാലിക വിഷയങ്ങൾ,പഠനസംബന്ധമായി അറിവ് പകരുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യം. പങ്കെടുക്കാനാഗ്രഹമുള്ളവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാം. ഭക്ഷണ താമസസൗകര്യം ലഭ്യമാണ്. ശാരദാമഠം,വൈദിക മഠം,റിക്ഷാമണ്ഡപം,ബോധാനന്ദ സ്വാമിയുടെ സമാധിപീഠം,പുലർച്ചെയുള്ള ആരാധനയ്ക്ക് സമാരംഭം കുറിക്കുന്ന പർണ്ണശാല,മഹാസമാധിപീഠം ഇവിടെയൊക്കെ പുലർച്ചെയും സായാഹ്നത്തിലും പ്രാർത്ഥന നടത്താനുമുള്ള അവസരമുണ്ടകും. വിവരങ്ങൾക്ക് ഫോൺ:9400066230