കുടുംബ സംഗമം നടത്തി
Thursday 03 April 2025 12:10 AM IST
പയ്യോളി: ഇരിങ്ങലിലെ കുന്നങ്ങോത്ത് തറവാട്ടിലെ കുടുംബസംഗമം വടകര മുൻസിപ്പൽ ചെയർമാൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുറഹിമാൻ ഉപഹാരം വിതരണം ചെയ്തു. പ്രകാശൻ കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജു കാവിൽ ക്ലാസെടുത്തു. വിലാസിനി നാരങ്ങോളി, പ്രഫുൽ കൃഷ്ണ, മഠത്തിൽ നാണു,എൻ.ടി അബ്ദുറഹിമാൻ, പടന്നയിൽ പ്രഭാകരൻ, രാജൻ കൊളാവിപ്പാലം, സി.എം മനോജ് കുമാർ, മുജേഷ് ശാസ്ത്രി, നിധിൻ പുഴയിൽ, ബാബു കുന്നങ്ങോത്ത്, കെ.കെ മിനി, വാളിയിൽ വസന്ത മുയിപ്പോത്ത്,കെ.പി സത്യൻ, പ്രകാശ് പയ്യോളി, ഗോപീദാസ് തിക്കോടി, പി.എം അഷറഫ്, കെ.പി ബാലകൃഷ്ണൻ, കെ.ടി വിനോദ്, വിജിത്ത് കൊയിലാണ്ടി, രത്നാകരൻ പടന്നയിൽ,സബീഷ് കുന്നങ്ങോത്ത്, പ്രമോദ് കുന്നങ്ങോത്ത് പ്രസംഗിച്ചു. കളരിപ്പയറ്റ് പ്രദർശനം നടത്തി.