സംയോജിത പച്ചക്കറി വിളവെടുപ്പ്
Thursday 03 April 2025 12:21 AM IST
പേരാമ്പ്ര: സി.പി.എം നേതൃത്വത്തിൽ പേരാമ്പ്ര ഏരിയ തലസംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ്
ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് നിർവഹിച്ചു. എൻ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി രാധാകൃഷ്ണൻ , ടി മനോജ് , സിഎം ബാബു, എൻ.ആർ രാഘവൻ, കെ.പി സതീശൻ, ടി.വി ബാബു, കെ.എം ഷാജി,സി.കെ വിജീഷ്, എൻ.വി അജിത എന്നിവർ പ്രസംഗിച്ചു. കൃഷിയിൽ പങ്കാളികളായ മുതിർന്നകർഷകരായ ചാലിയനകണ്ടി ശാന്ത, ചെറുവള്ളിപ്പൊഴിൽ മീനാക്ഷി 'വാളിയിൽ ശ്രീധരക്കുറുപ്പ് എന്നിവരെ ആദരിച്ചു. വെള്ളരി, കുമ്പളം, പാവക്ക, ചീര, പയർ എന്നിവ ഉൾപ്പെടെ പച്ചക്കറികളാണ് കൃഷിനടത്തിയത്. അടുത്ത വർഷം കൃഷി വ്യാപിപ്പിക്കാനും കൂടുതൽ കാർഷിക ഉത്പാദനം ലക്ഷ്യമിടാനും തീരുമാനിച്ചു.