നടപ്പാതയിൽ അപകടം
Thursday 03 April 2025 12:20 AM IST
റാന്നി : ഓടയുടെ അറ്റകുറ്റപ്പണികൾക്കായി നടപ്പാതയിലെ ഇളക്കിയ തറയോട് പുനസ്ഥാപിക്കാത്തത് കാൽനട യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബ്ലോക്ക്പടിക്ക് സമീപം ഏഷ്യൻ ബേക്കറിക്ക് മുൻവശത്തായി അറ്റകുറ്റ പണികൾക്കായി ഇളക്കിയ തറയോടാണ് പൂർവ്വസ്ഥിതിയിൽ ആക്കാത്തത്. നിരവധി കാൽനട യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെട്ടു. തിരക്കുള്ള റോഡിനു വശത്തുള്ള നടപ്പാത ദിവസവും നൂറുകണക്കിന് ആളുകൾ കാൽനട യാത്രക്കായി ഉപയോഗിക്കുന്നുണ്ട്.