നിവേദനം നൽകി
Thursday 03 April 2025 12:21 AM IST
രാമനാട്ടുകര: വ്യാപാരികളുടെതല്ലാത്ത കാരണത്താൽ രാമനാട്ടുകര നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിലാക്കിയ അധികൃതരുടെ നടപടി തിരുത്തി എത്രയും പെട്ടെന്ന് വ്യാപാര ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള സംവിധാനം ആറുമാസത്തേക്ക് സർക്കാരിൽ നിന്ന് നീട്ടി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. രാമനാട്ടുകര നഗരസഭ ചെയർപേഴ്സണായി താത്ക്കാലിക ചുമതലയേറ്റ പി.ടി നദീറക്കും നഗരസഭാ സെക്രട്ടറി പി. ശ്രീജിത്തിനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മാണ് കൈമാറിയത്. കെ.കെ ശിവദാസ്, ടി. മമ്മദ് കോയ, പി.പി ബഷീർ, സി.സന്തോഷ് കുമാർ, സി.പി അജയകുമാർ, ഹബീബ് അൽഫാ,സി.കെ നാസർ, പ്രദീപ് സോനാ പങ്കെടുത്തു.