ഓട്ടിസം അവബോധ ദിനാചരണം
Thursday 03 April 2025 12:21 AM IST
റാന്നി : റാന്നി ബി.ആർ.സി ഓട്ടിസം അവബോധ ദിനാചരണം നടത്തി. റാന്നി പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു . റാന്നി ബി.പി.സി ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക അവാർഡ് ജേതാവും കോഴഞ്ചേരി ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്ററുമായ പ്രിയ പി.നായർ മുഖ്യ പ്രഭാഷണം നടത്തി. സോണിയ മോൾ ജോസഫ് ഓട്ടിസം അവബോധ ദിനാചരണത്തിന്റെ പ്രസക്തിയും സന്ദേശവും ഉൾക്കൊള്ളിച്ച് വിശദമായ ക്ലാസ്സെടുത്തു. ആർ.രാജശ്രീ, ആർ.എൽ.ലിജി, ഹിമ മോൾ സേവ്യർ, വിഞ്ചു വി.ആർ,റജീന ബീഗം എന്നിവർ സംസാരിച്ചു.