കൺവെൻഷൻ ഇന്ന് മുതൽ

Thursday 03 April 2025 12:23 AM IST

കോഴഞ്ചേരി : മാരാമൺ കാത്തലിക് കരിസ്മാറ്റിക് കൺവെൻഷൻ ഇന്ന് മുതൽ ആറ് വരെ മാരാമൺ സെന്റ് ജോസഫ്സ് റോമൻ കത്തോലിക്ക ദൈവാലയാങ്കണത്തിൽ നടക്കും. ഇന്ന് വൈകിട്ട് 4.30 ന് റവ. ഡോ.ശാമുവേൽ മാർ ഐറേനിയസ് ഉദ്ഘാടനം ചെയ്യും. റവ. ഡോ. സെൽവിസ്‌റ്റെർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തും. അങ്കമാലി കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ റവ. ഫാ. ബോസ്‌കോ ഞാളിയത്ത് കൺവൻഷന് നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. കൺവൻഷൻ കഴിഞ്ഞതിന് ശേഷം രാത്രി വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.