എമ്പുരാനെ ചൊല്ലി രാജ്യസഭയിൽ പോര്

Thursday 03 April 2025 12:26 AM IST

ന്യൂഡൽഹി : എമ്പുരാനെ ചൊല്ലി ഇന്നലെ രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് നടന്നു. സംവിധായകൻ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും ദേശവിരുദ്ധരായി മുദ്ര കുത്തുന്നുവെന്ന് സി.പി.എം എം.പിയായ ജോൺ ബ്രിട്ടാസ് ആരോപിച്ചു. ചിത്രത്തെ സെൻസർ ബോർഡ് റീ എഡിറ്റ് ചെയ്‌തു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ഇത്തരം കാര്യങ്ങൾ ഇനി സംഭവിക്കരുതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. സിനിമ ക്രിസ്‌ത്യാനികൾക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. കെ.സി.ബി.സി തുടങ്ങി എല്ലാ ക്രിസ്‌ത്യൻ സംഘടനകളും ചിത്രത്തെ എതിർക്കുകയാണെന്നും വ്യക്തമാക്കി.

നടൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, അമ്മ മല്ലിക സുകുമാരൻ എന്നിവർക്കെതിരെ വിദ്വേഷ ക്യാംപയിനും സൈബർ ആക്രമണവും നടക്കുകയാണെന്ന് കോൺഗ്രസ് എം.പി ജെബി മേത്തർ പറഞ്ഞു.