പദ്ധതി നിർവഹണത്തിൽ മുക്കം നഗരസഭയ്ക്ക് മികച്ച നേട്ടം

Thursday 03 April 2025 12:27 AM IST
പദ്ധതി നിർവഹണത്തിൽ മുക്കം നഗരസഭയ്ക്ക് മികച്ച നേട്ടം

മു​ക്കം​:​ 2024​-25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​കോ​ഴി​ക്കോ​ടു​ ​ജി​ല്ല​യി​ൽ​ ​പ​ദ്ധ​തി​ ​വി​ഹി​തം​ 100​ ​ശ​ത​മാ​നം​ ​ചെ​ല​വ​ഴി​ക്കാ​നാ​യ​ത് ​ചു​രു​ക്കം​ ​ത​ദ്ദേ​ശ​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ ​മാ​ത്രം.​ ​ത്രി​ത​ല​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യി​ 13​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​മാ​ത്ര​മാ​ണ് 100​ ​ശ​ത​മാ​നം​ ​ചെ​ല​വ​ഴി​ക്കാ​നാ​യ​ത്.​ 106.61​ ​ശ​ത​മാ​നം​ ​ചെ​ല​വ​ഴി​ച്ച​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ​യാ​ണ് ​ചെ​ല​വി​ൽ​ ജി​ല്ല​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് 103.​ 31​ ​ശ​ത​മാ​നം​ ​ചെ​ല​വ​ഴി​ച്ച​ ​കീ​ഴ​രി​യൂ​ർ​ ​പ​ഞ്ചാ​യ​ത്തും​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്ത് 102.45​ ​ശ​ത​മാ​നം​ ​ചെ​ല​വ​ഴി​ച്ച​ ​പ​ന്ത​ലാ​യ​നി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​മാ​ണ്.​ ​​മു​ക്കം​ ​കൂ​ടാ​തെ​ 100​ ​ക​ട​ന്ന​ത് 101.26​ ​ശ​ത​മാ​നം​ ​ചെ​ല​വ​ഴി​ച്ച​ ​പു​തു​പ്പാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​മാ​ത്ര​മാ​ണ്.​ ​കെ​ടി​യ​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്ത് 98.26​ ​ശ​ത​മാ​നം,​​​ ​കോ​ട​ഞ്ചേ​രി​ 97.72​ ​ശ​ത​മാ​നം,​ ​ഓ​മ​ശ്ശേ​രി​ 95.85​ ​ശ​ത​മാ​നം,​ ​കൂ​ട​ര​ഞ്ഞി95.12​ ​ശ​ത​മാ​നം,​ ​പെ​രു​വ​യ​ൽ​ 93.11​ ​ശ​ത​മാ​നം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ചെ​ല​വ്.​തി​രു​വ​മ്പാ​ടി​ക്ക് 91.79,​ ​മാ​വൂ​രി​ന് 85.97,​ ​കാ​ര​ശ്ശേ​രി​ക്ക് 84.54,​ ​ചാ​ത്ത​മം​ഗ​ല​ത്തി​ന് 73.09​ ​എ​ന്നി​ങ്ങ​നെ​യെ​ ​ചെ​ല​വ​ഴി​ക്കാ​നാ​യു​ള്ളു.