ധനസഹായ വിതരണം
Thursday 03 April 2025 12:27 AM IST
കോന്നി : ചെങ്ങറ സർവീസ് സഹകരണ ബാങ്കിന്റെ അംഗസമാശ്വാസ നിധി ധനസഹായ വിതരണം വെള്ളിയാഴ്ച വൈകിട്ട് 4ന് ഹെഡ് ഓഫീസിൽ നടക്കും. ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ അജിതകുമാരി ഉദ്ഘാടനം ചെയ്യും. താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീലത.എസ് ധനസഹായ വിതരണം നടത്തും. ബാങ്ക് പ്രസിഡന്റ് വിൽസൺ പി.ജോർജ് അദ്ധ്യക്ഷത വഹിക്കും. ജിജോ മോഡി, ജോയിസ് എബ്രഹാം, ശ്യാംലാൽ, എ.ദീപകുമാർ, പ്രകാശ് പേരങ്ങാട്ട്, എബ്രഹാം വാഴയിൽ, സന്തോഷ് കുമാർ.എസ്, കെ.പി.ശിവദാസ്, പി.കെ.ത്യാഗരാജൻ, ജോൺ പി.മാത്യു, അനിൽ പി.ആർ എന്നിവർ സംസാരിക്കും.