അഞ്ചുമലപ്പൊലിമ

Thursday 03 April 2025 12:28 AM IST

കുന്നിട : ഏനാദിമംഗലം കിൻഫ്ര പാർക്കിൽ തുടങ്ങുന്ന ഐ.എം.എയുടെ ബയോ മെഡിക്കൽ വേസ്റ്റ്പ്ലാന്റിന് എതിരെ അഞ്ചുമല പൈതൃക സംരക്ഷണ സമിതി അഞ്ചുമലപ്പൊലിമ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏനാദിമംഗലത്തിന്റെ ചരിത്രവും പാരിസ്ഥിതിക പ്രശ്നങ്ങളും അഞ്ചുമലപ്പാറ ടൂറിസം നടപ്പിലാക്കേണ്ട ആവശ്യകതയും വിഷയങ്ങളായി. പത്രപ്രവർത്തകനായിരുന്ന എൻ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മനോജ് കുമാർ ഐശ്വര്യ, ഡോ.എസ്.മുരുകേഷ്, ശരത്ത് ഏഴംകുളം, ജയൻ തനിമ, കെ.എം.ജയചന്ദ്രൻ, എസ്. ശ്രീകാന്ത്, ബാലകൃഷ്ണൻ ഉണ്ണിത്താൻ, എൻ.കെ.സതികുമാർ എന്നിവർ പ്രസംഗിച്ചു.