ഹോക്കി പരിശീലനം

Thursday 03 April 2025 12:29 AM IST

തടിയൂർ : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും പത്തനംതിട്ട ഹോക്കി അസോസിയേഷന്റെയും നേതൃത്വത്തിൽ തടിയൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി. മുൻ ഹോക്കി താരം ബിനു ജി.നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്ന കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ വി.കെ.സതീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ശ്രീരേഖ മോഹൻ, അദ്ധ്യാപകൻ നിഷാന്ത് കുമാർ, നിവേദ്യ ,സുമിത് സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. രാവിലെ 8 മുതൽ 10.30 വരെയാണ് പരിശീലനം.