വഖഫ് ബില്ലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

Thursday 03 April 2025 12:36 AM IST
കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ബില്‍ ഭേദഗതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ സായാഹ്നത്തില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലിയുടെ നേതൃത്വത്തില്‍ ബില്ല് കത്തിക്കുന്നു

കോഴിക്കോട്: വഖഫ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്,​ വഖഫ് ബില്ലിൻ്റെ ഡ്രാഫ്റ്റ് കത്തിച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ടി.പി അഷ്‌റഫലി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മത വിശ്വാസത്തെ ഇല്ലാതാക്കാനുള്ള എൻ.ഡി.എ സർക്കാരിൻ്റെ കിരാത നിയമങ്ങൾക്കെതിരെ രാജ്യത്തിൻ്റെ തെരുവുകളിൽ ശക്തമായ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിലേക്ക് ആർക്കും കടന്നുവരമെന്ന വ്യവസ്ഥ കാരണം നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിന് വഖഫ് സ്വത്തുകളാണ്. ഇന്ത്യയിൽ വഖഫ് ബോർഡിൻ്റെ കീഴിൽ നിരവധി വിദ്യാഭ്യാസ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാൽ ഇവയുടെയെല്ലാം പ്രവർത്തനം അവതാളത്തിലാകും. ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണ് ഇത്. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളോടൊപ്പം യൂത്ത് ലീഗും പ്രതിഷേധത്തിൽ അണിചേരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്ക് റീത്ത് വയ്ക്കുന്ന മോദി- ഷാ ഭരണകൂടം ബില്ലിൽ നിന്ന് പിന്നോട്ട് പോകണമെന്ന് സമരം ആവശ്യപ്പെട്ടു. ഫാത്തിമ തഹലിയ, മിസ്ഹബ് കീഴരിയൂർ, മൊയ്തീൻ കോയ തുടങ്ങിയവർ നേതൃത്വം നൽകി.

വ​ഖ​ഫ് ​ബി​ൽ​:​ ​ബി.​ജെ.​പി​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച്‌​ ​ന​ട​ത്തി

കോ​ഴി​ക്കോ​ട്:​ ​കേ​ന്ദ്ര​ ​ഗ​വ​ൺ​മെ​ന്റ് ​കൊ​ണ്ടു​വ​രു​ന്ന​ ​വ​ഖ​ഫ് ​നി​യ​മ​ ​ഭേ​ദ​ഗ​തി​ക്ക് ​അ​നു​കൂ​ല​മാ​യി​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി​ ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലേ​ക്ക് ​ബി.​ജെ.​പി​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ച് ​ന​ട​ത്തി.​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്തു​ ​നി​ന്നും​ ​ആ​രം​ഭി​ച്ച​ ​മാ​ർ​ച്ച്‌​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി​ ​ര​മേ​ശ്‌​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കേ​ര​ള​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ച് ​നാ​ളു​ക​ളാ​യി​ ​വ​ഖ​ഫ് ​നി​യ​മ​ ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ഇ​തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​കോ​ൺ​ഗ്ര​സി​നും​ ​സി.​പി.​എ​മ്മി​നും​ ​എ​ന്തി​നാ​ണ് ​വ​ഖ​ഫ് ​ബി​ല്ലി​നെ​ ​എ​തി​ർ​ക്കു​ന്ന​തെ​ന്ന് ​ഇ​തു​വ​രെ​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​മു​സ്ലിം​ ​വി​രു​ദ്ധ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ ​മു​സ്ലിം​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​ബി​ല്ലി​ലെ​ ​മു​സ്ലിം​ ​വി​രു​ദ്ധ​ത​ ​എ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ബി​ൽ​ ​ജെ.​പി.​സി​ ​പ​രി​ഗ​ണ​യി​ൽ​ ​ഇ​രു​ന്ന​പ്പോ​ൾ​ ​സു​താ​ര്യ​മാ​യി​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​ഭി​പ്രാ​യം​ ​രേ​ഖ​പ്പെ​ടു​ത്താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​വ​ഖ​ഫി​നെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​സ​മ​ര​ങ്ങ​ൾ​ ​സ്വ​കാ​ര്യ​ ​താ​ല്പ​ര്യ​ത്തി​ന് ​വേ​ണ്ടി​യാ​ണെ​ന്നും​ ​രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ബി​ല്ലു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​പി​ ​പ്ര​കാ​ശ് ​ബാ​ബു,​ ​ദേ​വ​ദാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​മാ​ർ​ച്ചി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.