ഫണ്ട് ചെലവഴിക്കാൻ ബാക്കി: കാളികാവ് ബ്ലോക്ക് പിന്നിൽ

Thursday 03 April 2025 12:07 AM IST

കാ​ളി​കാ​വ്:​ ​കാ​ളി​കാ​വ് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഫ​ണ്ട് ​ചെ​ല​വ​ഴി​ച്ച​തി​ൽ​ ​പി​ന്നി​ൽ.​ 152​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​കാ​ളി​കാ​വ് ​ബ്ലോ​ക്ക് 148​-ാ​മ​ത് ​സ്ഥാ​ന​ത്തെ​ത്തി.​ ​ജി​ല്ല​യി​ലെ​ 15​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​പി​ന്നി​ലാ​ണ് ​കാ​ളി​കാ​വ് . സം​സ്ഥാ​ന​ത്ത് ​ത​ന്നെ​ ​ഐ.​എ​സ്.​ ​ഒ​ ​അം​ഗീ​കാ​രം​ ​നേ​ടി​യി​രു​ന്ന​ ​കാ​ളി​കാ​വ് ​ബ്ലോ​ക്കി​ൽ​ 50​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്ര​മാ​ണ് ​ഫ​ണ്ട് ​ചെ​ല​വ​ഴി​ച്ച​ത്.​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ക്കാ​ർ​ ,​​​ ​ലൈ​ഫ് ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ബ്ലോ​ക്ക് ​വി​ഹി​തം​ ​കാ​ത്ത് ​നി​ൽ​ക്കു​ന്നു​ണ്ട്. ജ​ന​റ​ൽ​ ​ഫ​ണ്ടു​ക​ളും​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​ഏ​റെ​ ​ബാ​ക്കി​യു​ണ്ട് .​ ​ഈ​ ​വ​ർ​ഷ​ത്തെ​ 80​ ​ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ൽ​ ​ഫ​ണ്ട് ​ചെ​ല​വ​ഴി​ച്ചി​ല്ലെ​ങ്കി​ൽ​ 20​ ​ശ​ത​മാ​നം​ ​പ​ദ്ധ​തി​ ​വി​ഹി​തം​ ​ഈ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​കു​റ​യും. ജി​ല്ല​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​സം​സ്ഥാ​ന​ത​ല​ത്തി​ലും​ ​ഏ​റ്റ​വും​ ​മു​ന്നി​ലെ​ത്തി​യ​ ​കു​റ്റി​പ്പു​റം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് 85​ ​ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ൽ​ ​പ​ദ്ധ​തി​ ​വി​ഹി​തം​ ​ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​പി​ന്നി​ലു​ള്ള​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്താ​യ​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​ദേ​വി​കു​ളം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് 30​ ​ശ​ത​മാ​ന​ത്തി​ന് ​താ​ഴെ​യാ​ണ് ​തു​ക​ ​ചെ​ല​വ​ഴി​ച്ച​ത്.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലെ​ ​അ​ട്ട​പ്പാ​ടി​ 40​ശ​ത​മാ​ന​വും.​

​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​പ​ന​മ​രം​ 45​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​യും.​ 149​-ാ​മ​ത് ​സ്ഥാ​ന​ത്തു​ള്ള​ ​അ​ടി​മാ​ലി​ 48​ ​ശ​ത​മാ​ന​വും148​-ാ​മ​ത് ​സ്ഥാ​ന​ത്തു​ള്ള​ ​കാ​ളി​കാ​വ് 50​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​യു​മാ​ണ് ​പ​ദ്ധ​തി​ ​വി​ഹി​തം​ ​ചെ​ല​വ​ഴി​ച്ച​ത്.​ ​ജി​ല്ല​യി​ൽ​ ​ഏ​റ്റ​വും​ ​പി​ന്നി​ലാ​യ​ത് ​കാ​ളി​കാ​വ്,​​​ ​വേ​ങ്ങ​ര,​ ​തി​രൂ​ർ,​ ​തി​രൂ​ര​ങ്ങാ​ടി​ ​എ​ന്നി​വ​യാ​ണ്. കു​റ്റി​പ്പു​റം,​​​ ​പെ​രു​മ്പ​ട​പ്പ്,​ ​കൊ​ണ്ടോ​ട്ടി​ ​എ​ന്നി​വ​ ​ഏ​റെ​ ​മു​ന്നി​ലാ​ണ്.