കൈരളി വായനശാല ഹരിത ഗ്രന്ഥശാല
Thursday 03 April 2025 12:17 AM IST
പോരുവഴി :"മാലിന്യമുക്തം നവകേരളം" പദ്ധതിയുടെ ഭാഗമായി ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയുടെ നേതൃത്വത്തിൽ ഹരിത ഗ്രന്ഥശാല പ്രഖ്യാപനം നടത്തി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് ഉദ്ഘാടനവും ഹരിതഗ്രന്ഥശാല പ്രഖ്യാപനവും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് വി. ബേബികുമാർ അദ്ധ്യക്ഷനായി.ഗ്രാമ പഞ്ചായത്തംഗം ശ്രീത സുനിൽ, ഗ്രന്ഥശാല സെക്രട്ടറി കെ. ജയചന്ദ്രൻ , കൈരളി ഹരിതസേനാംഗം എസ്.സജ്ന, വി.തുളസി, ഹരിതകർമ്മസേനാംഗങ്ങളായ സീതമ്മ , ബി.ഗീത, ലൈബ്രേറിയൻ എസ്.ശ്രീജ എന്നിവർ സംസാരിച്ചു.