അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ്
Thursday 03 April 2025 12:57 AM IST
കൊട്ടാരക്കര: മഹാത്മ സ്‌പോർട്‌സ് അക്കാഡമിയുടെ അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് 7 മുതൽ ആരംഭിക്കുമെന്ന് മഹാത്മ പ്രസിഡന്റ് പി.ഹരികുമാർ അറിയിച്ചു. 6 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കുവേണ്ടിയാണ് പരിശീലനം നടത്തുന്നത്. മുൻ ഇന്ത്യൻ താരവും സന്തോഷ് ട്രോഫി വിന്നിംഗ് ക്യാപ്ടനുമായ കുരികേശ് മാത്യു ക്യാമ്പ് ഡയറക്ടറായും മുൻ പൊലീസ് ടീം കോച്ച് എസ്.സുനിൽ മുഖ്യപരിശീല കനായുമാണ് ക്യാമ്പിന്റെ പ്രവർത്തനമെന്നും പ്രസിഡന്റ് അറിയിച്ചു. താത്പര്യമുള്ള കുട്ടികൾ മഹാത്മ ഓഫീസുമായി ബന്ധപ്പെടണം. 5 വരെയാണ് രജിസ്‌ട്രേഷൻ. ബന്ധപ്പെടേണ്ട നമ്പർ : 9447153346, 9496740766.