കണ്ണനല്ലൂർ ലൈബ്രറിയിൽ വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി 

Thursday 03 April 2025 12:58 AM IST

കണ്ണനല്ലൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നവീന പദ്ധതിയായ വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതി കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സജാദ് സലിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ. അബൂബക്കർ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഷാ സമദ്, ഐ. അനീഷ്, കെ. സുഹുർബാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീരാജ് മുഖത്തല എന്നിവർ സംസാരി​ച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ കരീം സ്വാഗതവും എ.എസ്. അൻഷാദ് നന്ദി​യും പറഞ്ഞു.