കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Thursday 03 April 2025 2:13 PM IST
കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലമേൽ സ്വദേശി അരുൺ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം നടന്നത്. കെട്ടുകുതിരയുടെ അടിയിൽപ്പെട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.