സ്‌കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം, സ്‌കൂൾ ബസ് കത്തിച്ചു, ഏഴ് ബസുകൾ അടിച്ച് തകർത്തു
Tuesday 03 September 2019 9:57 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ കാഞ്ഞിരംകുളം ലൂർദ്ദ് മൗണ്ട് സ്കൂളിൽ സാമൂഹികവിരുദ്ധ സംഘത്തിന്റെ ആക്രമണം. ഒരു ബസ് കത്തിച്ചു. അഞ്ച് ബസുകൾ അടിച്ച് തകർത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.