സെക്രട്ടേറിയറ്റ് മാർച്ച് 9ന്

Thursday 03 April 2025 7:19 PM IST

കൊച്ചി: ലോട്ടറിയുടെ മുഖവില 40 രൂപയിൽ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ച തീരുമാനം പിൻവലിക്കുക, ലോട്ടറി തൊഴിലാളികളെയും മേഖലയെയും സംരക്ഷിക്കുക, ട്രേഡ് യൂണിയൻ യോഗം വിളിച്ചു ചേർക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ 9-ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. യോഗത്തിൽ പ്രസിഡന്റ് ഷാജി ഇടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കടമക്കുടി, സി.എം. വിനോദിനി, എം.എസ്. റെജി, സരസു ആർ. ഗണേഷ്, ഫിറോസ്, കെ.എം. ബഷീർ, വിഷ്ണു കുന്നത്തുനാട് എന്നിവർ സംസാരിച്ചു.