താലൂക്ക് ഓഫീസ് ധർണ

Thursday 03 April 2025 7:26 PM IST

കൊച്ചി: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി എറണാകുളം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആന്റണി പട്ടണം, സൈമൺ ഇടപ്പള്ളി, ശിവശങ്കരൻ നായർ, ബെൻസി ബെന്നി, ഡോ. അനിത ബിജു, കെ.കെ. അബൂബക്കർ, വാമകേശൻ, എം. ബാലചന്ദ്രൻ, ജോണി സേവ്യർ, ഹസൈനാർ, അൻസാരി, ലൂയിസ്, സാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.