കെ.എസ്.എസ്.പി.എ പ്രതിഷേധ ധർണ
Friday 04 April 2025 12:02 AM IST
വടകര: 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക നൽകാതെ കേരള സർക്കാർ പെൻഷൻകാരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.എസ്.എസ്.പി. എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി രാജൻ പറഞ്ഞു. അവകാശ നിഷേധത്തിനെതിരെ കെ.എസ്.എസ്.പി. എയുടെ നേതൃത്വത്തിൽ വടകര സബ് ട്രഷറിയ്ക്ക് മുന്നിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. എൻ.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. പി രാജു, എ ഭാസ്കരൻ, രാമചന്ദ്രൻ കൊളായി, വി.കെ ഭാസ്കരൻ, സി.പി വിശ്വനാഥൻ, സന്തോഷ് കച്ചേരി, സതീശൻ സി.എം, പി.കെ പുഷ്പവല്ലി, എം സുരേഷ് ബാബു, പി.എം പ്രകാശൻ, എ വിജയൻ, കെ.എം ശശിധരൻ, പി രാമകൃഷ്ണൻ, മിനി എ.എസ്, പി അംബിക എന്നിവർ പ്രസംഗിച്ചു.