വേദപഠനത്തിന് തുടക്കമായി
Friday 04 April 2025 12:02 AM IST
വടകര: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിലുള്ള സൗജന്യ വേദപഠനത്തിന് വടകര എടോടിയിൽ തുടക്കമായി. ശ്രീനാരായണഗുരു മന്ദിരത്തിൽ എസ്.എൻ.ഡി.പി കരിമ്പനപ്പാലം ശാഖ സെക്രട്ടറി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. വേദിക് ഇൻസ്ട്രക്ടർ കെ.പി. അജിത്ത് വൈദിക് മുഖ്യപ്രഭാഷണം നടത്തി. ജയേഷ് എം.എം, രമേശൻ ഏറാമല എന്നിവർ പ്രസംഗിച്ചു.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ പദ്ധതിപ്രകാരം വേദങ്ങളിലെ ജീവിതദർശനം, ബ്രഹ്മയജ്ഞം, അഗ്‌നിഹോത്രം, സംഘടനാസൂക്തം, ഗായത്രീ മന്ത്രം തുടങ്ങിയവയും ക്രിയകളും മന്ത്രങ്ങളും പഠിപ്പിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 8 മണി മുതൽ 9 വരെ എടോടി ശ്രീനാരായണ ഗുരു മന്ദിരത്തിലാണ് ക്ലാസ്. പഠന കാലാവധി നാല് മാസം. വിശദവിവരങ്ങൾക്ക് ഫോൺ: 8921022420, 8848581516.