സൗജന്യ പ്രാണിക് ഹീലിംഗ് ക്യാമ്പ്

Friday 04 April 2025 12:02 AM IST
പ്രാണിക് ഹീലിംഗ്

കോഴിക്കോട്: വേൾഡ് പ്രാണിക് ഹീലിംഗ് ഫൗണ്ടേഷന്റെ (ഇന്ത്യ) നേതൃത്വത്തിൽ കിഴക്കേ നടക്കാവ് സ്‌കൂൾ ഓഫ് ഹീലിംഗ് ആൻഡ് മെഡിറ്റേഷൻ സെന്ററിൽ വിവിധ ശാരീരിക മാനസിക രോഗങ്ങൾക്കുള്ള സൗജന്യ പ്രാണിക് ഹീലിംഗ് ചികിത്സയും സൗജന്യ ധ്യാന പരിശീലനവും നൽകും. അഞ്ച്, ആറ് തിയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ചികിത്സ. ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ഇന്ത്യയിലും നേപ്പാളിലുമുള്ള നിരവധി കേന്ദ്രങ്ങളിൽ സൗജന്യ പ്രാണിക് ഹീലിംഗ് ക്യാമ്പ് നടത്തുമെന്ന് മാനേജിംഗ് ട്രസ്റ്റി അഞ്ജു ബിജു, സെക്രട്ടറി പി. ജിജേഷ്, ഇ. രാമചന്ദ്രൻ, ടി.ജി. ബിജു, കെ. ജീന എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9567846343, 9388233061.