സ്പോർട്സ് കോൺക്ലേവ്
Friday 04 April 2025 12:02 AM IST
കോഴിക്കോട്: കായിക കേരളത്തിന്റെ കുതിപ്പും കിതപ്പും വിഷയത്തിൽ കോഴിക്കോട് ജില്ലാ സ്‌പോർട്സ് കൗൺസിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സ്‌പോർട്സ് കോൺക്ലേവ് അഞ്ചിന് വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. സംസ്ഥാന സ്‌പോർട്സ് -യുവജനക്ഷേമ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വർത്തമാനകാല കേരളാ സ്‌പോർട്സിനെ വിശാലമായി ചർച്ച ചെയ്യുന്ന സെമിനാറിൽ കായിക രംഗത്തെ പ്രമുഖർ വിഷയങ്ങൾ അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്, കമാൽ വരദൂർ, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ്, വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ എന്നിവർ പങ്കെടുത്തു.