കുന്നുമ്മൽ ബ്ലോക്ക് മാലിന്യ മുക്തം

Friday 04 April 2025 12:02 AM IST
കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രഖ്യാപനം നടത്തി

വട്ടോളി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ മാലിന്യ മുക്ത പ്രഖ്യാപനം കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലെയും ഹരിത കർമ സേനാംഗങ്ങൾക്ക് ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരും ഹരിത കർമ സേന അംഗങ്ങളും എച്ച്.ഐ മാരും ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മാരായ കെ സജിത്ത്, ബാബു കാട്ടാളി, നയീമ കുളമുള്ളതിൽ. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ, ബി. ഡി .ഒ മനോജ്‌ കുമാർ, ജോയിന്റ് ബി.ഡി.ഒ മാരായ സി.കെ മീന, ഗീത, ശുചീത്വ മിഷൻ ആർ.പി ശശി എന്നിവർ പ്രസംഗിച്ചു.