തീം സോംഗ് പ്രകാശനം
Thursday 03 April 2025 8:00 PM IST
കോതമംഗലം: കോതമംഗലത്ത് നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ തീം സോംഗ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. ബി.കെ. ഹരിനാരായണൻ രചിച്ച്, ബിജിപാൽ സംഗീതം നൽകിയിട്ടുള്ള ഗാനമാണിത്. കോതമംഗലത്തിന്റെ മനോഹരമായ കാഴ്ചകളും കേരളത്തിന്റെ കലാ-കായിക രംഗത്തെ മികവും ഗാനത്തിന് ദൃശ്യഭംഗി നൽകുന്നു.സംഘാടക സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ടോമി, കെ.എ. ജോയി, അഡ്വ. റോണി മാത്യു, റഷീദ സലിം, കെ.എ. നൗഷാദ്, അൻവർ അലി, എം.കെ. ഗോപി, മാർട്ടിൻ സണ്ണി, എൻ.സി. ചെറിയാൻ, ആർ. പ്രജീഷ തുടങ്ങിയവർ പങ്കെടുത്തു. കേരളോത്സവം 8 മുതൽ 11 വരെ നടക്കും.