കുന്ദമംഗലം ബ്ലോക്ക് മാലിന്യമുക്തം

Friday 04 April 2025 12:02 AM IST
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് ആയി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനെ അഡ്വ. പി ടി എ റഹീംഎം എൽ എ പ്രഖ്യാപിക്കുന്നു

കുന്ദമംഗലം: ജില്ലയിലെ ആദ്യ മാലിന്യമുക്ത ബ്ലോക്കായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനെ അഡ്വ. പി .ടി .എ റഹീം എം .എൽ .എ പ്രഖ്യാപിച്ചു. ബ്ലോക്ക് ജോയിന്റ് ബി .ഡി ..ഒ എം.വി സുധീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്കിലെ മികച്ച ഹരിത കർമ്മ സേനയായി പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ ഷിയോലാൽ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു. മൈമൂന കടുക്കാഞ്ചേരി, എൻ അബൂബക്കർ എം .കെ നദീറ, ടി .കെ മീന,ശ്യാമള പറശ്ശേരി, രാജിത മൂത്തെടത്ത്, മുംതാസ് ഹമീദ്,കെ.പി.അശ്വതി,എം ജയപ്രകാശൻ,ഷാജി പുത്തലത്ത്, സുനിത രാജൻ എന്നിവർ പ്രസംഗിച്ചു.