ആനവണ്ടിയിൽ ഉല്ലാസ യാത്ര
Thursday 03 April 2025 8:56 PM IST
കൊച്ചി: വേനലവധിക്ക് കുറഞ്ഞ ചിലവിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യാം. ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്രകൾ ഒരുക്കുന്നത്. വിനോദ സഞ്ചാരത്തിനും തീർത്ഥാടനത്തിനുമായി യാത്രാ പാക്കേജുകൾ ലഭ്യമാണ്. മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, വയനാട്, സൈലന്റ് വാലി, ഗവി, മറയൂർ, മൂന്നാർ, വട്ടവട, തിരുവനന്തപുരം-കോവളം, രാമക്കൽമേട് തുടങ്ങിയ ഉല്ലാസ യാത്രകളും മലയാറ്റൂർ-കുരിശുമല, ആറ്റുകാൽ-ആഴിമല-ചെങ്കൽ, പറശനിക്കടവ്-കൊട്ടിയൂർ-തിരുനെല്ലി തുടങ്ങിയ തീർത്ഥാടന യാത്രകളും ഉൾപ്പെടുന്നു. ഫോൺ: എറണാകുളം - 9496800024, 9961042804, നോർത്ത് പറവൂർ - 9388223707, 9061487494, കൂത്താട്ടുകുളം - 9497415696, 9497883291, പിറവം - 9744646413, 9446206897, എറണാകുളം, കോട്ടയം ജില്ലാ കോഓർഡിനേറ്റർ - 9447223212.