മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത പല കാര്യങ്ങളും അയാൾക്കറിയാം,​ ചതിക്കില്ലെന്ന് വിചാരിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് ചിലത് വെളിപ്പെടുത്തിയതെന്ന് പൾസർ സുനി

Thursday 03 April 2025 9:56 PM IST

കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ദിലീപിനെതിരെ വൻവെളിപ്പെടുത്തൽ നടത്തിയിരുന്നു. ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്നും ഇതിൽ 80 ലക്ഷം കിട്ടാനുണ്ടെന്നും പൾസർ സുനി സ്വകാര്യ ചാനലിലോട് പറഞ്ഞു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കെതിരെയും സുനി ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. ക്വട്ടേഷന്റെ ബാക്കി പണം ആവശ്യപ്പെട്ട് ജയിലിൽ നിന്ന് അപ്പുണ്ണിയെ വിളിച്ചിരുന്നുവെന്നും നീ എന്തുവേണമെങ്കിലും ചെയ്തോ എന്നായിരുന്നു അപ്പുണ്ണിയുടെ മറുപടിയെന്നും പൾസർ സുനി പറഞ്ഞു. ചതിക്കില്ല എന്നു വിശ്വസിച്ച ദിലീപ് ഇങ്ങനെ ചെയ്തപ്പോഴാണ് പണം കിട്ടില്ലെന്ന് ഉറപ്പായതെന്നും സുനി വെളിപ്പെടുത്തി.

അതിന് ശേഷമാണ് കുറച്ച്,​ കുറച്ച് കാര്യങ്ങൾ പുറത്തുപറയാൻ തുടങ്ങിയത്. ദിലീപിനെ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നത് അപ്പുണ്ണിയായിരുന്നു. ദിലീപ് പറയുന്നതിന് അനുസരിച്ചാണ് അപ്പുണ്ണി സംസാരിക്കാറുണ്ടായിരുന്നത്. മഞ്ജുവിനും കാവ്യയ്ക്കും അറിയാത്ത കാര്യങ്ങൾ വരെ അപ്പുണ്ണിക്കറിയാം. അപ്പുണ്ണിയാണ് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ. അറസ്റ്റിലായ രണ്ടു മാസം വരെ ഒന്നും പുറത്ത് പറയാതെ പിടിച്ചുനിന്നു. അപ്പുണ്ണി തള്ളിപ്പറഞ്ഞില്ലായിരുന്നെങ്കിൽ താൻ അവർക്കൊപ്പം നിന്നേനെ എന്നും സുനി വെളിപ്പെടുത്തി.

ന​ടി​യെ​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്‌​ത് ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്താ​നാ​യി​രു​ന്നു​ ​ക്വ​ട്ടേ​ഷ​ൻ.​ ​ഇ​ക്കാ​ര്യം​ ​ന​ടി​യോ​ട് ​പ​റ​ഞ്ഞി​രു​ന്നു.
അ​ക്ര​മം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​പ​ണം​ ​ന​ൽ​കാ​മെ​ന്ന് ​ന​ടി​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​വാ​ങ്ങി​യി​ല്ല.​ ​കു​ടും​ബം​ ​ത​ക​ർ​ന്ന​താ​ണ് ​ദി​ലീ​പി​ന്റെ​ ​വൈ​രാ​ഗ്യ​ത്തി​ന് ​കാ​ര​ണം.​ ​ദൃ​ശ്യം​ ​കാ​ണി​ച്ച് ​ന​ടി​യെ​ ​ഒ​തു​ക്കു​ക​യാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​പീ​ഡ​ന​ദൃ​ശ്യം​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​താ​ണ് ​കു​രു​ക്കാ​യ​ത്.​ ​അ​ഭി​ഭാ​ഷ​ക​യെ​ ​സൂ​ക്ഷി​ക്കാ​ൻ​ ​ഏ​ല്പി​ച്ച​ ​കാ​ർ​ഡ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​ല്ല. അ​തേ​സ​മ​യം​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​മൊ​ബൈ​ൽ​ ​എ​വി​ടെ​യെ​ന്ന് ​സു​നി​ ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.​ ​മ​റ്റു​ ​ന​ടി​മാ​രെ​ ​ആ​ക്ര​മി​ച്ച​തും​ ​ദി​ലീ​പി​ന്റെ​ ​അ​റി​വോ​ടെ​യാ​ണ്.​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​മു​ൾ​പ്പെ​ടെ​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കി.​ ​സി​നി​മ​യി​ൽ​ ​പ​ല​ർ​ക്കും​ ​ഇ​ക്കാ​ര്യ​മ​റി​യാം.​ ​എ​ന്നാ​ൽ​ ​നി​ല​നി​ൽ​പ്പി​നാ​യി​ ​ആ​രും​ ​പു​റ​ത്തു​പ​റ​യി​ല്ലെ​ന്നും​ ​സു​നി​ ​പ​റ​ഞ്ഞു.