ഫ്ളാഷ് മോബും തെരുവ് നാടകവും

Friday 04 April 2025 12:28 AM IST

അടൂർ : മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെന്റ് മേരിസ് ഓർത്തഡോക്സ് ദൈവാലയത്തിലെ ഒ വി ബി എസ് കുട്ടികളുടെ നേതൃത്വത്തിൽ " ലഹരി ഉപേക്ഷിക്കൂ, ജീവിതത്തെ സ്നേഹിക്കൂ, ജീവിതമാണ് ലഹരി " എന്ന സന്ദേശം ഉയർത്തി ഫ്ളാഷ് മോബും തെരുവ് നാടകവും അവതരിപ്പിക്കും. ശനിയാഴ്ച വൈകിട്ട് മൂന്ന് മുതൽ 5 മണിവരെ അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ പരി​പാടി​ നടക്കും.