ഓപ്പറേഷൻ ഡി ഹണ്ട്: 263 പേർ പിടിയിൽ
Friday 04 April 2025 12:31 AM IST
പത്തനംതിട്ട : ഡാൻസ് സാഫ് സംഘം ഓപ്പറേഷൻ ഡി ഹണ്ടിലൂടെ ഫെബ്രുവരി 22 മുതൽ മാർച്ച് 31വരെ നടത്തിയ പരിശോധനയിൽ 263 പേരെ അറസ്റ്റു ചെയ്തു. പ്രതികളിൽ നിന്നും 6.571 ഗ്രാം എം.ഡി.എം.എയും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ജില്ലയിൽ 2893 പേരെയാണ് ഇക്കാലയളവിൽ പരിശോധിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട് 258 കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി. റെയ്ഡുകൾ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും, ലഹരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു.