അത്യാഡംബരത്തിന്റെ അവസാന വാക്കായി റിലയൻസ് ടിറ

Friday 04 April 2025 12:44 AM IST

കൊച്ചി: റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന്റെ ബ്യൂട്ടി വിഭാഗമായ ടിറ ആഡംബര സൗന്ദര്യ മേഖലയിൽ പുതു അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിന് എക്‌സ്ക്ലൂസീവ് സേവനമായ കൺസിയർജ് ബൈ ടിറ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആഡംബര സൗന്ദര്യാനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന എക്‌സ്‌ക്‌ളൂസീവ് സേവനമാണ് കൺസിയർജ് ബൈ ടിറ. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള സേവനങ്ങൾ, സൗന്ദര്യ മേഖലയിലെ നൂതനാത്മകമായ പരീക്ഷണങ്ങൾ, ഉയർന്ന വ്യക്തിഗത പരിചരണം തുടങ്ങി നിരവധി ആഡംബര സേവനങ്ങളാണ് ടിറ ലഭ്യമാക്കുന്നത്.

ഡി.ബി.എസ് ഫൗണ്ടേഷന്‍ അനുയോജ്യമായ സെലക്ഷനും മാർഗനിർദേശവും ലഭിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനവും ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കൾക്കായി വിനിയോഗിക്കുന്ന ബ്യൂട്ടി അഡൈ്വസറിലേക്ക് നേരിട്ട് അക്‌സസ് ലഭിക്കും. വ്യക്തിഗത റെക്കമെൻഡേഷനുകൾ, എക്‌സ്‌ക്ലൂസിവ് പ്രീ ഓർഡറുകൾ, തൽസമയ ഓർഡർ ട്രാക്കിംഗ് സംവിധാനം, പരാതികൾ പരിഹരിക്കുന്നതിന് മുൻഗണന തുടങ്ങി നിരവധി സേവനങ്ങൾ ഇതിന്റെ ഭാഗമായി ലഭിക്കും.