തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരികൾ
Friday 04 April 2025 12:45 AM IST
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ നയം മാന്ദ്യ ഭീഷണി ഉയർത്തിയതോടെ അമേരിക്കയിലെ ഓഹരി സൂചികകൾ ഇന്നലെ തകർന്നടിഞ്ഞു, ലോകം അതിരൂക്ഷമായ വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നതാണ് നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിച്ചത്. ട്രംപിന്റെ തീരുവ വർദ്ധന അമേരിക്കയിൽ നാണയപ്പെരുപ്പം കുത്തനെ കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ മുൻനിര മൊബൈൽ കമ്പനിയായ ആപ്പിളിന്റെ ഓഹരി വിലയിൽ ഇന്നലെ എട്ടു ശതമാനം ഇടിവുണ്ടായി. എൻവിഡിയയുടെ ഓഹരി വില 5.6 ശതമാനവും മൈക്രോസാേഫ്‌റ്റിന്റെ വില മൂന്ന് ശതമാനവും കുറഞ്ഞു.