വിവാഹ ഷോപ്പിംഗിന് 'സുവർണാവസരം" പദ്ധതിക്ക് ഭീമ ജുവൽസ് തുടക്കമിട്ടു
കൊച്ചി: വിവാഹ ഷോപ്പിംഗ് ആസ്വാദ്യകരമാക്കാൻ പ്രമുഖ സ്വർണ വ്യാപാര ശൃംഖലയായ ഭീമ ജുവൽസ്
'സുവർണ്ണാവസരം' വെഡ്ഡിംഗ് അഡ്വാൻസ് പ്ലസ് പ്ലാൻ അവതരിപ്പിച്ചു. പുനലൂർ, തിരുവല്ല, കോട്ടയം, തൊടുപുഴ, കൊടുങ്ങല്ലൂർ, പെരിന്തൽമണ്ണ, അങ്കമാലി, എം.ജി റോഡ്, ഇടപ്പള്ളി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ സ്വർണ വില വർദ്ധന ബാധിക്കാത്ത തരത്തിൽ വിവാഹ ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ കഴിയും. പ്രത്യേക സമ്മാനങ്ങളും ലഭിക്കും. കരകൗശല വൈദഗ്ദ്ധ്യം, സുതാര്യത, വിശ്വാസം എന്നിവയുടെ പര്യായമായ ഭീമ 100 വർഷത്തെ മഹത്തായ പാരമ്പര്യം ആഘോഷിക്കുന്ന വേളയിൽ വിവാഹത്തിന് തയ്യാറെടുക്കുന്ന ഓരോ ആധുനിക വധുവിനും കുടുംബത്തിനും ഏറെ ആശ്വാസം പകരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
മൂന്ന് എക്സ്ക്ലൂസീവ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്, ഓരോന്നിനും അതുല്യമായ ആനുകൂല്യങ്ങൾ ലഭിക്കും. ക്ലാസിക് പ്ലാനിൽ എട്ട് പവൻ മുതൽ വാങ്ങാം, എലൈറ്റ് പ്ലാൻ 21 മുതൽ 30 പവൻ വരെയാണ്. 30 പവന് മുകളിലുള്ള ആഭരണ പർച്ചെയ്സിന് റോയൽ പ്ലാൻ ലഭ്യമാണ്. എൻറോൾമെന്റ് അല്ലെങ്കിൽ ആഭരണം വാങ്ങുന്ന സമയത്ത് വില ഏതാണോ കുറവ് അത് ഉപയോഗിച്ച് ആഭരണങ്ങൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നു.
മറ്റ് ആനുകൂല്യങ്ങൾക്കുള്ള കാലാവധി 330 ദിവസം വരെ ലഭ്യമാണെന്ന് ഭീമ മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു,