ബി.ജെ.പി കേരളത്തെ കബളിപ്പിച്ചു: കെ. സുധാകരൻ
Friday 04 April 2025 12:20 AM IST
തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിലൂടെ ബി.ജെ.പി കേരളത്തെ കബളിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ബില്ലിലൂടെ മുനമ്പത്തെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് വ്യക്തമായി. സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തിൽ നിന്ന് ഒളിച്ചോടിയ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിയുടെ പ്രഭാരിയായി മാറി. മുസ്ലീമുകളുടെ സ്വത്ത് പിടിച്ചെടുക്കുക എന്നതാണ് വഖഫ് ബില്ലിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. നാളെ ഇത് മറ്റു സമുദായങ്ങൾക്കെതിരെ ആയിരിക്കും. ക്രിസ്ത്യൻ ചർച്ച് ബിൽ പോലുള്ള നിയമങ്ങളും ബി.ജെ.പിയുടെ പരിഗണനയിലാണ്. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ പള്ളികളിലേക്ക് തീർത്ഥാടനത്തിന് പോയ വൈദികർ ഉൾപ്പെടെയുള്ളവരെയാണ് ബജ്‌രംഗ്‌ദൾ ആക്രമിച്ചത്. സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ മതഭ്രാന്തിന് മുന്നിൽ ബി.ജെ.പി നിശബ്ദമാണെന്നും സുധാകരൻ പറഞ്ഞു.