പിണറായി രാജിവയ്‌ക്കണം: ചെന്നിത്തല

Friday 04 April 2025 12:21 AM IST

തിരുവനന്തപുരം: മാസപ്പടി കേസിൽ മകൾ പ്രതിപ്പട്ടികയിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വ്യക്തമാണ്. മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ല. കടുത്ത പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്നാണ് എസ്.എഫ്.ഐ.ഒ കേസേറ്റെടുക്കാൻ തയ്യാറായത്. പാർട്ടി കോൺഗ്രസിൽ വച്ച് അടിയന്തരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളത്തോട് സി.പി.എം നീതി കാണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.