കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ലെന്നും അനുഗ്രഹം തേടാനാണ് എത്തിയതെന്നും രാജീവ് പ്രതികരിച്ചു. വഖഫ് ബില്ലിന് മുൻകാല പ്രാബല്യമില്ലെന്ന പ്രചാരണം തെറ്റാണ്. മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്കൊപ്പം ആരാണ് നിന്നതെന്ന് വ്യക്തമായി. കേരളത്തിലെ എം.പിമാർ കടമ നിർവഹിച്ചില്ല. കോൺഗ്രസും,സി.പി.എമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കളായ എസ്.സുരേഷ്,രാധാകൃഷ്ണ മേനോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.