കശുഅണ്ടി കേസിൽ കോടതി അലക്ഷ്യ ഹർജി
Friday 04 April 2025 12:27 AM IST
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ കോടതി അലക്ഷ്യ ഹർജി. പ്രോസിക്യൂഷൻ അനുമതിക്കായുള്ള സി.ബി.ഐയുടെ അപേക്ഷ തളളിയ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരെയാണ് കടകംപള്ളി മനോജിന്റെ ഹർജി. സർക്കാർ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ആരോപിക്കുന്ന ഹർജി ഇന്ന് പരിഗണിക്കും.