വഖഫ് ബില്ലിനെതിരെ കോടതിയെ സമീപിക്കും: സമസ്ത

Friday 04 April 2025 12:29 AM IST

കോഴിക്കോട്: രാജ്യത്തിന്റെ, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാൻ സമസ്ത കാന്തപുരം വിഭാഗം. പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ഇന്നലെ കോഴിക്കോട് ചേർന്ന യോഗത്തിലാണ് തീരുമാനം. ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും സമസ്ത മുശാവറ അഭിപ്രായപ്പെട്ടു. അലി ബാഫഖി, ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫികെ.പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, സി.മുഹമ്മദ് ഫൈസി പന്നൂര്, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങിയവർ പങ്കെടുത്തു.