മുനമ്പം കമ്മിഷനെ തുടരാൻ അനുവദിക്കണം
Friday 04 April 2025 12:35 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ വസ്തുതാന്വേഷണത്തിനായി നിയമിച്ച ജുഡിഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹർജിയിലാണിത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ വഖഫ് സംരക്ഷണസമിതി സമയം തേടിയതിനാൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കും.
ജുഡിഷ്യൽ കമ്മിഷന്റെ കാലാവധി മേയ് 27ന് പൂർത്തിയാകുമെന്നും തുടരാൻ അനുവദിക്കണമെന്നും സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു.