ആരോഗ്യ വകുപ്പ് സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക്
Friday 04 April 2025 12:39 AM IST
കൊല്ലം: പൂർണമായും ഡിജിറ്റലാകാൻ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇ-ഓഫീസ് പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസിൽ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.അനിത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ആർ ശ്രീഹരി അദ്ധ്യക്ഷനായി. സ്റ്റേറ്റ് ഇ ഓഫീസ് ട്രെയിനർ വിവേക് രഞ്ജമായിരുന്നു പരിശീലകൻ. പൂർണമായും കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇ-ഓഫീസിൽ നടക്കുന്നത്. ഉദ്യോഗസ്ഥർക്ക് ഐ.ഡി, പാസ്‌വേർഡ് എന്നിവ നൽകുന്നതും ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫയലുകളിൽ തുടർ പ്രവൃത്തികൾ ചെയ്യുന്നതും പരിശീലിപ്പിച്ചു. ഓഫീസുകൾ ഡിജിറ്റലാകുന്നതോടെ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കാനും നഷ്ടപ്പെടാതിരിക്കാനും സഹായിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.