അഞ്ച് ലക്ഷത്തിന്റെ പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു
Friday 04 April 2025 12:41 AM IST
ചടയമംഗലം: ഏകദേശം അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളുമായി ഇളമാട് സ്വദേശി അറസ്‌റ്റിൽ. രാധാകൃഷ്‌ണപിള്ള എന്ന ആളുടെ വീട്ടിൽ രഹസ്യ അറയിൽ 2000 പായ്‌ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 250 കിലാ പാൻമസാലയാണ് ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ആയൂർ, ഓയൂർ, ചടയമംഗലം, കടയ്‌ക്കൽ മേഖലകളിൽ വിതരണത്തിന് സൂക്ഷിച്ച പുകയില ഉത്‌പന്നങ്ങളായിരുന്നു പിടിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്‌ണൻ, ചന്തു, ശ്രേയസ്, ഉമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.