ജെ.ഗോപാലകൃഷ്ണപിള്ള അനുസ്മരണം

Friday 04 April 2025 12:54 AM IST

കരുനാഗപ്പള്ളി: കർഷകസംഘം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ജെ.ഗോപാലകൃഷ്ണപിള്ളയുടെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നഗരസഭ 14-ാം ഡിവിഷനിൽ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് സെക്രട്ടറി പി.എൻ.മുത്തുകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗവും വാർഡ് കൗൺസിലറുമായ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷനായി. അനുസ്മരണത്തിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു.