ഉച്ചഭക്ഷണ സാമഗ്രികൾ വിതരണം
Friday 04 April 2025 12:56 AM IST
പന്മന : ഗ്രാമപഞ്ചായത്തിലെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ഗവ.സ്കൂളുകൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ ഗ്യാസ് സ്റ്റൗ, പ്രഷർകുക്കർ, സ്റ്റീൽ ബക്കറ്റ് എന്നിവയുടെ വിതരണോദ്ഘാടനം പന്മന ജി.എൽ.പി.എസിലെ പ്രഥമദ്ധ്യാപിക ബീനക്ക് കൈമാറി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല നിർവഹിച്ചു. ചടങ്ങിൽ പന്മന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചാക്കോ, വാർഡ് മെമ്പർ അൻസർ, സ്കൂൾ പ്രഥമദ്ധ്യാപികയും ഇംപ്ളിമെന്റിംഗ് ഓഫീസറുമായ അമ്പിളികുമാരി എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരായ അനീസ്, സജിത ബീഗം, റഷി യത്ത് എന്നിവർ സാധനസാമഗ്രികൾ ഏറ്റുവാങ്ങി.