ഹരിത ഗ്രന്ഥശാല പ്രഖ്യാപനം
Friday 04 April 2025 12:57 AM IST
കൊല്ലം: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി പുനുക്കൊന്നൂർ ദേശസേവിനി ഗ്രന്ഥശാല ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിക്കലും മാലിന്യമുക്ത സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള സ്വാഗതം പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ഷാഹുൽ ഹമീദ്, സെക്രട്ടറി ശ്രീധരൻ പിള്ള, പുനുക്കൊന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആർ. രാജശേഖരൻ പിള്ള, വനിതാ വേദി കൺവീനർ ശ്രീകലാദേവി, പ്രസിഡന്റ് സുനിത മണിയമ്മ, പ്രേരക ഷീബ എന്നിവർ സംസാരിച്ചു.