യു.കെ, ഓസ്ട്രേലിയ വിസ നിരക്ക് കൂട്ടി

Friday 04 April 2025 1:35 AM IST

ന്യൂഡൽഹി: പഠനത്തിനും ജോലിക്കും സന്ദർശനത്തിനും യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പോകാനാഗ്രഹിക്കുന്നവർക്ക് തിരിച്ചടി. വിസ നിരക്കിലും ട്യൂഷൻ ഫീസിലും 13 ശതമാനം വരെ വർദ്ധനയാണ് ഇരു രാജ്യങ്ങളും ഈ മാസം മുതൽ നടപ്പിലാക്കുക. യു.കെയിൽ ആറു മാസ സ്റ്റാൻഡേർഡ് വിസിറ്റിംഗ് വിസ ഫീസ് 115ൽ നിന്ന് 127 പൗണ്ടാവും. സ്റ്റുഡന്റ് വിസയ്ക്ക് 490 പൗണ്ടിൽ നിന്ന് 524 പൗണ്ടുമാകും. സർവകലാശാല ട്യൂഷൻ ഫീസും ഉയരും. പ്രതിവർഷം 9250 പൗണ്ട് എന്നത് 10,​500 പൗണ്ടായി ഉയരും. ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ തുക 1600 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് 1808 ഡോളറാകും.